കൊല്ലത്ത് നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ ചീഫ് സെക്രട്ടറിയെ കക്ഷി ചേര്‍ക്കാനും സൈറ്റ് പ്ലാന്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുഖജനാവിലെ പണമാണ് ഇതിന് ചെലവഴിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരള സദസ് മാറ്റണമെന്ന ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. നവകേരള സദസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ദേവസ്വം സ്‌കൂളിന്റെ മതില്‍ പൊളിച്ചിരുന്നു. സ്‌കൂള്‍ മതില്‍ പൊളിച്ചതിനെ കുറിച്ച് സംഭവിച്ച് പോയെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
Post a Comment
0 Comments