ഇസ്സത്തിനെ തീരുമാനിക്കുന്നത് ഭൗതീക ജീവിതമല്ലെന്നും പ്രാഥമിക ആവശ്യം പോലെ പരമപ്രധാനമാണ് ഓരോരുത്തരുടേയും ഐഡന്റിറ്റിയെന്നും മുന്‍ എം.എല്‍.എ കെ.എം ഷാജി. എം.ഐ.സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്റ്റുഡന്‍സ് കോണ്‍ക്ലേവില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മതവിശ്വാസിയുടെയും അസ്തിത്വം മറന്നുചെയ്യുന്ന വിട്ടുവീഴ്ചകള്‍ നല്ലതല്ലെന്നും ഇതരമതങ്ങളെ ആദരിക്കുകയും മതവിശ്വാസികളെയും ചേര്‍ത്തുവെക്കുകയും ചെയ്യുമ്പോള്‍ തന്നെ സ്വത്വം നിലനിര്‍ത്തണം. മതത്തിനകത്ത് നിന്ന് അന്യമതസ്ഥരുടെ കണ്ണീരൊപ്പുന്നതാണ് മനുഷ്യത്വം- അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. യു എം അബ്ദുറഹ്മാന്‍ മൗലവി, ഇ അബൂബക്കര്‍ ഹാജി, പി ബി ഷെഫീഖ്, ടി ഡി കബീര്‍, മൊയ്തു നിസാമി, റഷീദ് ഹാജി കല്ലിങ്കാല്‍, മൊയ്തു മൗലവി പുഞ്ചാവി, റഷീദ് ബെളിഞ്ചം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, റഊഫ് ബാവിക്കര, മുസ്ത്വഫ ഹുദവി തിരുവട്ടൂര്‍, ഫിറോസ് ഹുദവി ചാനടുക്കം പങ്കെടുത്തു.
Post a Comment
0 Comments