കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിയും സഹഭാരവാഹികളും ചാര്‍ജെടുക്കുന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. മാത്യു ബദിയടുക്ക അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിര്‍വാഹ സമിതി അംഗം അഷ്‌റഫ് അലി, ഡി.സി.സി സെക്രട്ടറിമാരായ വിനോദ് പള്ളിയില്‍വീട് ജെയിംസ് ചെര്‍ക്കള കുഞ്ഞമ്മ നമ്പ്യാര്‍, സംസ്ഥാന സെക്രട്ടറി ഉനൈസ് ഭേടകം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ, എ.ഐ.സി.സി മീഡിയ കോഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ റസാക്ക് ചെര്‍ക്കള, അഡ്വ. സാജിദ് കമ്മാടം,
ഖാദര്‍ ചോക്കി, വിനോദ് മധുര്‍ ഉദ്ദേശ് കുമാര്‍, ശ്രീനാഥ് ബദിയടുക്ക, പുരുഷോത്തമന്‍, രാധാകൃഷ്ണന്‍, വിനോദ് കെ.കെ പുറം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മനാഫ് മധൂര്‍, കൃഷ്ണകുമാര്‍ ബദിയടുക്ക, ഗുരുപ്രസാദ് കാറെടുക്ക, ശിവപ്രസാദ് കുമ്പടാജേ, ഷാഹിദ് പുലിക്കുന്ന്, ഹനീഫ് ചേരങ്കൈ, ധര്‍മ്മന്‍ മധുര്‍, കെ.എം സ്വഫ്‌വാന്‍ കുന്നില്‍, കെ.എസ്.യു ജില്ലാ ഭാരവാഹി അന്‍സാരി കോട്ടക്കുന്ന്, റിഷാന്‍ കുന്നില്‍, മുനാസ് കുന്നില്‍, സഹദ് ചേരൂര്‍, മുര്‍ഷിദ് പങ്കെടുത്തു.
Post a Comment
0 Comments