Type Here to Get Search Results !

Bottom Ad

വ്യാജ കറന്‍സികളുമായി കാസര്‍കോട് സ്വദേശി മംഗളൂരില്‍ അറസ്റ്റില്‍


മംഗളൂരു: വ്യാജ കറന്‍സികളുമായി കാസര്‍കോട് സ്വദേശിയെ മംഗളൂരില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രഷ്വിത് (25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കങ്കനാടിക്ക് സമീപം നിന്നാണ് യുവാവ് പിടിയിലായത്. 100, 200, 500 രൂപയുടെ കള്ളനോടുകളാണ് പിടിച്ചെടുത്തത്. പ്രതി ഇതുവരെ 8,000 മുതല്‍ 9,000 വരെ മൂല്യമുള്ള കള്ളനോടുകള്‍ വിവിധയിടങ്ങളില്‍ കൈമാറിയതായും പൊലീസ് പറഞ്ഞു. യുവാവില്‍ നിന്ന് 500ന്റെ മൂന്നും 200ന്റെ രണ്ടും 100ന്റെ മൂന്നും അടക്കം എട്ടു കള്ളനോടുകളും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍, ക്രമസമാധാന വകുപ്പ് ഡി.സി.പി സിദ്ധാര്‍ഥ ഗോയല്‍, ക്രൈം ആന്റ്് ട്രാഫിക് ഡിസിപി ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മംഗളൂരു സിസിബി എസിപി പി.എ ഹെഗ്ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad