കാസര്‍കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്തയുടെ ആഭിമുഖ്യത്തില്‍ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം 30ന് വൈകിട്ട് നാലിന് ചട്ടഞ്ചാല്‍ മാലിക്ദീനാര്‍ നഗറില്‍ നടക്കും. 28ന് രാവിലെ 9.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖാമില്‍ നിന്ന് ധ്വജയാനവും ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ നിന്ന് കൊടിമര ജാഥയും പുറപ്പെടും. അന്ന് രാത്രി നഗരിയില്‍ റാശിദ് ബുഖാരിയുടെ പ്രഭാഷണം നടക്കും. 29ന് ഉച്ചക്ക് 2.30ന് തളങ്കര മാലിക് ദീനാറില്‍ നിന്ന് ഫ്ളാഗ് മാര്‍ച്ച് നടക്കും.
വെള്ളിയാഴ്ച വൈകിട്ട് നാലിന് നഗരിയില്‍ പതാക ഉയരും. സമസ്ത സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെയും മുന്‍കാല സാരഥികളുടെയും മസാറുകളിലൂടെ കൊണ്ടുവന്ന പതാകയാണ് സഅദിയ്യയില്‍ നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ സവിധത്തില്‍ നിന്നും ജാഥയായി നഗരിയിലെത്തിച്ച് ഉയര്‍ത്തുന്നത്. അന്നു വൈകിട്ട് 4.15ന് സാംസ്്കാരിക സമ്മേളനം സമസ്ത കേന്ദ്ര മുശവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി വിഷയം അവതരിപ്പിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം അശ്‌റഫ്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ പ്രസംഗിക്കും. എന്‍.എ അബൂബക്കര്‍ ഹാജി, യഹിയ തളങ്കര, മോയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, കൊവ്വല്‍ ആമുഹാജി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, അശ്രഫ് അച്ചു നായമാര്‍മൂല, ക്യാപ്റ്റല്‍ ശരീഫ് കല്ലട്ര, അബൂബക്കര്‍ ഹാജി തായല്‍, സി.എല്‍ ഹമീദ്, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, നിസാര്‍ പാദൂര്‍, മന്‍സൂര്‍ ഗുരുക്കള്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, പി.ബി തൗസീഫ്, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, ടി.എ ഷാഫി, കെ.എം അബ്ബാസ് ബാവിക്കര, അബ്ദുല്‍ ഖാദിര്‍ ഹാജി, ലത്തീഫ് ഹാജി ബാഡൂര്‍, ഇബ്രാഹിം പുത്തിരി സംബന്ധിക്കും. അന്നു രാത്രി നഗരിയില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ പേരോട് അബ്ദുറ്ഹമാന്‍ സഖാഫി പ്രസംഗിക്കും. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 30ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനം രാത്രി 10ന് സമാപിക്കും. പത്രസമ്മേളനത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് മുനീര്‍ അഹദല്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി പങ്കെടുത്തു.
Post a Comment
0 Comments