Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണക്കുതിപ്പ്: പവന് 47,120 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതിനുമുമ്പ് ഡിസംബര്‍ നാലിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയിലും എത്തിയതായിരുന്നു റെകോര്‍ഡ്. അതാണ് വ്യാഴാഴ്ച തകര്‍ന്നത്. പുതുവത്സര ആഘോഷങ്ങള്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 280 രൂപയും കൂടി ഒരു ഗ്രാമിന് 4875 രൂപയും ഒരു പവന് 39,000 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad