ചട്ടഞ്ചാല്‍: മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന് മാഹിനാബാദ് സി.എം ഉസ്താദ് നഗരിയില്‍ പ്രൗഢ്വോജ്വല തുടക്കം. മൂന്നു മണിക്ക് സമ്മേളന നഗരിയില്‍ മുപ്പതാണ്ടിനെ അനുസ്മരിപ്പിച്ച് മുപ്പതു പതാകകള്‍ വാനിലേക്കുയര്‍ന്നതോടെ സമ്മേളനത്തിന് കൊടിയേറി. തുടര്‍ന്ന് നടന്ന ഗ്രാന്റ് അസംബ്ലിയില്‍ എം.ഐ.സിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 2000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്്മാന്‍ മൗലവി വിദ്യാര്‍ഥികളെ അഭിസംബോധനം ചെയ്തു.
വൈകിട്ട് ഉദ്ഘാടന സമ്മേളനം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകളിലും പുറത്തും സംഭവിക്കുന്ന സാമുദായിക ജീര്‍ണതകളെ നേരിടാന്‍ മാത്രം സജ്ജമാണ് പുതിയ വിദ്യാഭ്യാസ പ്രക്രിയെന്നും മതഭൗതിക വിദ്യാഭ്യാസം അതിന് പുതുമയാര്‍ന്ന വാതില്‍ തുറന്ന് കൊടുക്കുമെന്നും തങ്ങള്‍ പറഞ്ഞു. കാലമാറ്റത്തിനനുസരിച്ചുള്ള സാമുദായിക ജീര്‍ണതകളോട് പൊരുതാനുള്ള നേതൃത്വം നമ്മുക്കുണ്ടെന്നത് അഭിമാനമാണ്. വര്‍ത്തമാന കാലത്തുള്ള വിദ്യാഭ്യാസ കരിക്കുലവും അതിനു സജ്ജമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുപ്പതാം വാര്‍ഷികോപഹാരം സുവനീര്‍ തങ്ങള്‍ പ്രകാശനം ചെയ്തു. ഖത്തര്‍ അബ്ദുല്ല ഹാജി അധ്യക്ഷനായി. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ചെമ്പരിക്ക- മംഗളൂരു ഖാസി ത്വാഖാ അഹമ്മദ് മൗലവി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, അന്‍വറലി ഹുദവി സംബന്ധിച്ചു.
Post a Comment
0 Comments