കാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ അറബിയ്യ കോളജിന് തുടക്കം കുറിച്ച ചെമ്പരിക്ക കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയും എം.ഐ.സി സ്ഥാപകനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ സഅദിയ്യയില്‍ നിന്നുള്ള പടിയിറക്കം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്്മാന്‍ മൗലവി. കൊല്ലമ്പാടിയില്‍ നടന്ന എം.ഐ.സി കാസര്‍കോട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീട്ടില്‍ നിന്നും തുടക്കംകുറിച്ച മതഭൗതിക സമന്വയ പഠന രീതിയും അതിനു വേണ്ടിയുള്ള ഒരു കോളജ് സ്ഥാപിക്കുക എന്നതും അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്നും സഅദിയ്യയില്‍ നിന്നും പടിയിറങ്ങിയ ശേഷം എം.ഐ.സി എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചതും ചുരുങ്ങിയ കാലം കൊണ്ട് ആ സ്ഥാപനത്തെ ജില്ലയിലെ ഏറ്റവും വലിയ മതഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായി വളര്‍ത്തിയതും സി.എം ഉസ്താദിന്റെ വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലമ്പാടി സി.എം ഉസ്താദ് നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സമസ്ത ജില്ലാ മുശാവറ അംഗം അഹമ്മദ് ഫൈസി തുരുത്തി പ്രാര്‍ഥന നടത്തി. മേഖലാ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി ലത്തീഫ് അസ്‌നവി കൊല്ലമ്പാടി ചടങ്ങിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ പി.എ സത്താര്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. എം.ഐ.സി വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ അനുഗ്രഹണം നടത്തി. പ്രമുഖ പ്രഭാഷകന്‍ അഡ്വ: ഹനീഫ് ഹുദവി ദേലമ്പാടി സ്ഥാപനത്തെ പരിചയപ്പെടുത്തി. അന്‍വര്‍ അലി ഹുദവി കീഴ്‌ശേരി ഇഷ്‌ക്ക് മജ്ലിസിന് നേതൃത്വം നല്‍കി. അബൂ ഫിദ റഷാദി, പി.എ മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര, ശാഫി ഹാജി തുരുത്തി, മുഹമ്മദ് കുഞ്ഞി തുരുത്തി, അബ്ദുല്ല ഹാജി സുല്‍ത്താന്‍ നഗര്‍, അബ്ദുല്ല ചാല, ജലീല്‍ തുരുത്തി, ഖാസിം ചാല, സിദ്ധീഖ് ചക്കര, റൗഫ് അറന്തോട്, സഈദ് അറന്തോട്, ഉസാമ പള്ളങ്കോട്, ഖാസിം ഫൈസി, ബഷീര്‍ കൊല്ലമ്പാടി സംബന്ധിച്ചു.
Post a Comment
0 Comments