Type Here to Get Search Results !

Bottom Ad

കഞ്ചാവ് കൃഷിയും വില്‍പ്പനയും ലഹരി കൂണും; ആറംഗ മലയാളി സംഘം പിടിയില്‍

Top Post Ad


കൊടൈക്കെനാല്‍: കഞ്ചാവ് കൃഷി, ലഹരി കൂണ്‍ വില്‍പ്പന എന്നിവ നടത്തുന്ന ആറംഗ മലയാളി സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശി ഡോമിനിക് പീറ്റര്‍ (28), പത്തനംതിട്ട സ്വദേശി ആന്‍സ് ജോസ്(28), ജെയ്‌സണ്‍ (29), അനീഷ്ഖാന്‍ (34), അഖില്‍ ഫെര്‍ണാണ്ടസ് (27) ജോണ്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ ലഹരി വില്‍പന നടത്തിയിരുന്ന 17കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടൈക്കനാല്‍ മണ്ണവനൂര്‍, പൂമ്പാറൈ തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവ് കൃഷിചെയ്യുന്നതായും ലഹരി കൂണ്‍, കഞ്ചാവ് എന്നിവ വില്പന നടത്തിവരുന്നതായും കൊടൈക്കനാല്‍ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വില്‍പന സജീവമാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശങ്ങളില്‍ വാഹന പരിശോധന ശക്തമാക്കി. ഡി എസ് പി മധുമതി, ഇന്‍സ്പെക്ടര്‍ ദിനകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് പ്രതികളെ പിടിച്ചത്.



Below Post Ad

Tags

Post a Comment

0 Comments