ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം. തമിഴ്‌നാട്ടിലെ കൊളത്തൂരിലാണ് സംഭവം. ഷോറും ഉടമ കൊളത്തൂര്‍ ഇയ്യപ്പന്‍ നാഗരിന്‍ സ്വദേശി മീരാന്‍ (45) പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തിങ്കളാഴ്ചയാണ് കാറുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാജമംഗലം പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൊരട്ടൂര്‍ സ്വദേശിയായ ഭൂബാലനെ (35) അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ഭൂബാലന്‍ നേരെ ഗ്യാരേജിലേക്കാണ് പോയത്. തുടര്‍ന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെ സംശയിച്ചാണ് യുവാവിന്റെ പരാക്രമമെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment
0 Comments