രണ്ടാം പിണറായി സർക്കാറിൽ വീണ്ടും മന്ത്രിസഭാപുനഃസംഘടന. ഇക്കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതു സംബന്ധിച്ചും ഇടത് മുന്നണിയോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. നിലവിലെ ധാരണയനുസരിച്ച് ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക എന്നാണ് സൂചനകൾ.
29 ന് സത്യപ്രതിജ്ഞ നടന്നേക്കും. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.
Post a Comment
0 Comments