കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഭാര്യയെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേല്‍പിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബാലകൃഷ്ണന്‍ എന്നയാള്‍ക്കെതിരെയാണ് ഭാര്യ ലീനയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ട ബാലകൃഷ്ണന്‍ അടുക്കളയില്‍ നിന്നും അമ്മിക്കല്ലുകൊണ്ട് ലീനയുടെ തലക്കടിച്ച് പരുക്കേല്‍പിക്കുകയും ഗ്യാസ് അടുപ്പില്‍ തിളച്ചുകൊണ്ടിരിക്കുകയായിരുന്ന ചായയെടുത്ത് ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. പരിക്കേറ്റ ലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments