പെര്‍ള: പോക്‌സോ നിയമപ്രകാരം കുറ്റാരോപിതനായ അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത് ലീഗ് എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി പെര്‍ളയിലെ എസ്.എന്‍.എച്ച്.എസ് എയ്ഡഡ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണപ്രസാദ് ഇതേ സ്‌കൂളിലെ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം കുറ്റാരോപിതനായ അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ഹക്കീം ഖണ്ഡിക അധ്യക്ഷത വഹിച്ചു. മാര്‍ച്ച് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി ഉദ്ഘാടനം ചെയ്തു. എ.കെ ഷരീഫ്, അഷ്‌റഫ് അമേക്കള, റസാക്ക് മൂല, എ.കെ ഹമീദ്, അന്‍സാര്‍ അടുക്ക, മശൂദ് പള്ളക്കാന, സുല്‍ത്താന്‍ ഇബ്രാഹിം പെര്‍ള, ബഷീര്‍ പെര്‍ള പ്രസംഗിച്ചു.
Post a Comment
0 Comments