പത്തനംതിട്ട: നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടര്‍മാര്‍ കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവാണ് സ്റ്റേ ചെയ്തത്.പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണം കണ്ടെത്തിയാണ് കോടതി നടപടി.
പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എന്നാല്‍ പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തിട്ടില്ല.അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം.അതേസമയം ഐഎഎസ് ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം ഇന്നയിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.
Post a Comment
0 Comments