കുമ്പള: വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ വിദ്യാര്‍ത്ഥിക്ക് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മലപ്പുറം കൊണ്ടോട്ടിയിലെ ഫായി(20)മിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളുരുവിലെ വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പാണ് ഫായിം അടക്കമുള്ള 35ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും ഗോവയിലേക്ക് വിനോദ യാത്ര പോയത്. യാത്ര കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങാനായി മംഗളൂരുവില്‍ നിന്ന് തീവണ്ടി കയറിയതായിരുന്നു സംഘം. തീവണ്ടി ഷിറിയയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കാനായി പിറക് ഭാഗത്തേക്ക് പോകുന്നതിനിടെ ഫായിം കാല്‍വഴുതി പുറത്തേക്ക് വീഴുകയായിരുന്നു. അപകട ദൃശ്യം ശ്രദ്ധയില്‍പെട്ട മറ്റു വിദ്യാര്‍ത്ഥികള്‍ അപായ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഫായിമിന്റെ തലക്കാണ് ഗുരുതരമായ പരിക്ക്.
വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
20:00:00
0
കുമ്പള: വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ വിദ്യാര്‍ത്ഥിക്ക് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മലപ്പുറം കൊണ്ടോട്ടിയിലെ ഫായി(20)മിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളുരുവിലെ വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പാണ് ഫായിം അടക്കമുള്ള 35ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും ഗോവയിലേക്ക് വിനോദ യാത്ര പോയത്. യാത്ര കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങാനായി മംഗളൂരുവില്‍ നിന്ന് തീവണ്ടി കയറിയതായിരുന്നു സംഘം. തീവണ്ടി ഷിറിയയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കാനായി പിറക് ഭാഗത്തേക്ക് പോകുന്നതിനിടെ ഫായിം കാല്‍വഴുതി പുറത്തേക്ക് വീഴുകയായിരുന്നു. അപകട ദൃശ്യം ശ്രദ്ധയില്‍പെട്ട മറ്റു വിദ്യാര്‍ത്ഥികള്‍ അപായ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഫായിമിന്റെ തലക്കാണ് ഗുരുതരമായ പരിക്ക്.
Tags
Post a Comment
0 Comments