ലോക്‌സഭയില്‍ കടന്ന് അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാലുപേരുടെയും മൊഴികള്‍ രേഖപ്പെടുത്തി. പിടിയിലായ നീലത്തിനും അമോലിനും ഫോണോ തിരിച്ചറിയല്‍ രേഖയോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.തങ്ങളുടെ കൈയ്യില്‍ ബാഗില്ലായിരുന്നുവെന്നും പ്രതിഷേധിച്ചത് ഒരുസംഘടനയുടേയും ഭാഗമായല്ലെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭീകരബന്ധമില്ലെന്നുള്ള സൂചനയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.തൊഴിലില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും. ജനങ്ങള്‍ക്കായാണ് പ്രതിഷേധിച്ചതെന്ന് പിടിയിലായ നീലം പറഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടിയിലായവരുടെ വീട്ടിലെത്തി പരിശോധന നടത്തി.
ലോക്‌സഭയ്ക്കുള്ളില്‍ കടന്ന് കളര്‍ സ്‌പ്രേയുമായി പ്രതിഷേധിച്ച രണ്ടുപേരെയും സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയവര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ പാസ് നല്‍കിയത് ബിജെപി എംപിയാണ്. മൈസൂരുകുടക് എം.പി. പ്രതാപ് സിംഹയാണ് പാസ് നല്‍കിയത്. ഇതോടെ പാര്‍ലമെന്റില്‍ സന്ദര്‍ശകപാസ് നല്‍കുന്നത് നിര്‍ത്തി.
Post a Comment
0 Comments