തിരുവനന്തപുരം: പോത്തന്‍കോട് മഞ്ഞമലയില്‍ നവജാത ശിശുവിനെ കിണറ്റിലിട്ട് കൊന്നതാണെന്ന് അമ്മ മൊഴി നല്‍കി. സാമ്പത്തിക പ്രയാസം കാരണം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു എന്നും അമ്മ പറഞ്ഞു. കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ പോലും പണം ഇല്ലായിരുന്നു എന്നും അമ്മ മൊഴി സുരിത പൊലീസിന് മൊഴി നല്‍കി. പോത്തന്‍കോട് മഞ്ഞമലയില്‍ സുരിത - സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് ഇന്ന് രാവിലെ വീടിന് പുറകിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.വെളുപ്പിനെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കുന്നത്.
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കിണറിന്റെ കൈവരിയില്‍ കുഞ്ഞിന്റെ ടവ്വല്‍ കണ്ടെത്തുന്നത്. സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിക്ക് പാല് നല്‍കാന്‍ നോക്കിയപ്പോഴാണ് കുട്ടി അടുത്തില്ലാത്ത വിവരം അമ്മ അറിഞ്ഞതെന്നും വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നു കിടന്നിരുന്നതായും വീട്ടുകാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post a Comment
0 Comments