Type Here to Get Search Results !

Bottom Ad

തലസ്ഥാനത്തെ സംഘർഷം വീടുകളിലേക്കും; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരന്റെ വീടിനു നേരെ ആക്രമണം


തിരുവനന്തപുരം ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്, സിപിഐഎം ആക്രമണം വീടുകളിലേക്കും. ആറ്റിങ്ങൽ ആലങ്ങോടാണ് സംവം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിൻ്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകൂട്ടരും ആക്രമണത്തിൽ പരസ്പരം പഴിച്ചു.

മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച സുഹൈലിൻ്റെ വീടിനു നേരെയാണ് ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഒരു കൂട്ടം ആളുകളെത്തി സുഹൈലിൻ്റെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad