കാസര്‍കോട്: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളിയുടെ വില 300 രൂപയിലേക്ക് അടുക്കുന്നു.. സ്റ്റോക്കുകളില്‍ ഉണ്ടായ ക്ഷാമമാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. മലയാളിയുടെ പാചകത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഒരുമാസം മുന്‍പ് കിലോ 160 രൂപ ആയിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 290 വരെ എത്തി നില്‍ക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം വെളുത്തുള്ളി കൃഷിയെ താരമായി ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തു നിന്നുള്ള സ്റ്റോക്കിന്റെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം.
വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 290 രൂപ
09:41:00
0

Tags
Post a Comment
0 Comments