കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകള്‍ക്ക് ഇന്ന് പൊതു അവധിയാണ്. കന്യാകുമാരി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്തത്. റെയില്‍പാളങ്ങളില്‍ വെളളം കയറിയതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി.
തിങ്കളാഴ്ചത്തെ തിരുവനന്തപുരം സെന്‍ട്രല്‍ -തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് (22628) പൂര്‍ണമായി റദ്ദാക്കിയിരുന്നു. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) നാഗര്‍കോവിലിലും പാലക്കാട് -തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) തെങ്കാശിയിലും യാത്ര അവസാനിപ്പിച്ചു. ചൊവ്വാഴ്ച പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുച്ചിറപ്പള്ളിക്കും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.
Post a Comment
0 Comments