ഉപതിരഞ്ഞെടുപ്പ്; പള്ളിക്കര കോട്ടക്കുന്നില്‍ മുസ്ലിം ലീഗിന് വമ്പന്‍ ജയം
evisionnews13:02:000
Top Post Ad
പള്ളിക്കര: ഉപതിരഞ്ഞെടുപ്പ് നടന്ന പള്ളിക്കര പഞ്ചായത്തിലെ കോട്ടക്കുന്ന് 22-ാം വാര്‍ഡില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ അബ്ദുല്ല സിംഗപ്പൂര്‍ 117 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് സീറ്റ് നിലനിര്‍ത്തിയത്. അബ്ദുല്ല സിംഗപൂരിന് 453 വോട്ടും എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ എം എച്ച് ഹാരിസിന് 336 വോട്ടും ലഭിച്ചു. കോട്ടക്കുന്ന് വാര്‍ഡ് അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ.എ അബ്ദുല്ലയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.