കാസര്‍കോട്: കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ദേളിയില്‍ താമസക്കാരനും കോളിയടുക്കം സ്വദേശിയുമായ അഷ്‌റഫിന്റെ മകന്‍ സര്‍ഫാസുല്‍ അമാന്‍ (19) ആണ് മരിച്ചത്. കെഎസ്ടിപി റോഡില്‍ ബേക്കല്‍ കോട്ടക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന ഓട്ടോറിക്ഷ കാറിലിടിക്കുകയും നിയന്ത്രണംവിട്ട് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സര്‍ഫാസിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മംഗളൂരു പിഎ കോളജ് വിദ്യാര്‍ഥിയാണ് സര്‍ഫാസ്.
കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
16:01:00
0
കാസര്‍കോട്: കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ദേളിയില്‍ താമസക്കാരനും കോളിയടുക്കം സ്വദേശിയുമായ അഷ്‌റഫിന്റെ മകന്‍ സര്‍ഫാസുല്‍ അമാന്‍ (19) ആണ് മരിച്ചത്. കെഎസ്ടിപി റോഡില്‍ ബേക്കല്‍ കോട്ടക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന ഓട്ടോറിക്ഷ കാറിലിടിക്കുകയും നിയന്ത്രണംവിട്ട് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സര്‍ഫാസിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മംഗളൂരു പിഎ കോളജ് വിദ്യാര്‍ഥിയാണ് സര്‍ഫാസ്.
Tags
Post a Comment
0 Comments