ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഛത്തീസ്?ഗഢ് സ്വദേശി ഭാനു പട്ടേല്‍ ആണ് അറസ്റ്റിലായതെന്ന് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്കിലെത്തി ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാമക്ഷേത്രത്തിന്റെ പത്താം നമ്പര്‍ ഗേറ്റിന് സമീപമെത്തി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ എടുത്തു; യുവാവ് അറസ്റ്റില്‍
16:57:00
0
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഛത്തീസ്?ഗഢ് സ്വദേശി ഭാനു പട്ടേല്‍ ആണ് അറസ്റ്റിലായതെന്ന് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്കിലെത്തി ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാമക്ഷേത്രത്തിന്റെ പത്താം നമ്പര്‍ ഗേറ്റിന് സമീപമെത്തി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
Tags
Post a Comment
0 Comments