Type Here to Get Search Results !

Bottom Ad

ചൈനയില്‍ വന്‍ ഭൂകമ്പം; 111 മരണം, 230 പേര്‍ക്ക് പരിക്ക്


ചൈന: ചൈനയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 230 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായും നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ദ്ധ രാത്രി 11.59ന് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഗാന്‍സു-ക്വിന്‍ഹ പ്രവിശ്യകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 10 കിലേമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. റോഡുകളും പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad