ദുബായ്: മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് വേണ്ടി നാടിനോടൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ ജാഗരൂകരായിരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷന്‍ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു സംഘടനയെയും കെട്ടുറപ്പോടെ നിലനിര്‍ത്തേണ്ടത് അതിന്റെ നേതൃനിരയുടെ ഉത്തരവാദിത്തമാണ്. അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്തും പക്വതയോടെയും ഇടപെടാന്‍ നേതാക്കള്‍ക്ക് കഴിയണം. ലോകത്ത് പല പ്രസ്ഥാനങ്ങളും തകര്‍ന്നു പോയത് ഐക്യം നഷ്ടപെട്ടപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച കേമ്പില്‍ ജില്ലാ പ്രസിസന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും പ്രധാനപ്രവര്‍ത്തകരുമടക്കം 200ഓളം പേര്‍ കേമ്പില്‍ അംഗങ്ങളായി. രണ്ടു സെഷനിലായി നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രമുഖ പ്രഭാഷകനുമായ അന്‍സാരി തില്ലങ്കേരിയും ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ അഡ്വ. ഇബ്രാഹിം പള്ളങ്കോട് വിഷയമവതരിപ്പിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യാതിഥിയായി. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര, എം.സി ഹുസൈനാര് ഹാജി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്റഫ് കര്‍ള, ഡി.സി.സി ജനറല്‍ സെക്രട്ടറി സോമശേഖര ജെ.എസ്, വനിതാലീഗ് ജില്ലാ സെക്രട്ടറി ആയിഷ, ഗഫൂര്‍ എരിയാല്‍, സെഡ്.എ കയ്യാര്‍ ജംഷാദ് പാലക്കാട്, സഹദുള്ള, ആയിഷ സഹദുല്ല സംബന്ധിച്ചു.
മഹമൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്ങല്‍, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീന്‍, ഇബി അഹ്മദി, യൂസുഫ് മുക്കൂട്, അഷ്റഫ് പാവൂര്‍, ഫൈസല്‍ മൊഹ്‌സിന് തളങ്കര, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി അബ്ബാസ് കളനാട്, മണ്ഡലം നേതാക്കളായ ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവാനഗര്‍, എജിഎ റഹ്മാന്‍ നേതൃത്വം നല്‍കി. തന്‍ഷീത്ത്, ഇന്‍സ്പെയറോ, തഫാന്‍, ഇമ്പാക്റ്റ്, ടാലന്റ് തുടങ്ങിയ വ്യത്യസ്ത ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്ക് ശേഷമാണ് ജില്ലാ കമ്മിറ്റി വിഷന്‍ വിസ്ത ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി ഖിറാഅത്തും ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments