തൃശൂര്‍: ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ പരാതിക്കാരന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തൃശൂര്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ പ്രസാദ് എം.കെ നല്‍കിയ പരാതിയില്‍ തൃശൂര്‍ അഡീഷണല്‍ സബ് കോടതിയുടേതാണ് വിധി. പ്രസാദിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കോട്ടയം സ്വദേശി ഷെറിന്‍ വി ജോര്‍ജിനോടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
2017 ഏപ്രില്‍ 26നാണ് ഷെറിന്‍ പരാതിക്കാരനായ പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പോസ്റ്റിട്ടത്. ഇത് തനിക്ക് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും, നിരവധി കക്ഷികളെ നഷ്ടപ്പെട്ടതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും കാട്ടിയാണ് പരാതി നല്‍കിയത്. 10 ലക്ഷം രൂപയും, 2017 മുതല്‍ ആറു ശതമാനം പലിശയും കോടതി ചെലവും നല്‍കാനാണ് ഉത്തരവ്.
Post a Comment
0 Comments