Type Here to Get Search Results !

Bottom Ad

മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി വിധി ഇന്ന്; അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ കുടുങ്ങി ഭരണ-പ്രതിപക്ഷ നേതാക്കള്‍


മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി.

അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജി ചോദ്യം ചെയ്ത് ഗിരീഷ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുക. ഹര്‍ജിക്കാരന്റെ മരണത്തെ തുടര്‍ന്ന് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച വിജിലന്‍സ് കോടതി ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad