Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്‍ അന്തരിച്ചു


കാസര്‍കോട്: മുതിര്‍ന്ന സി.പി.എം നേതാവും തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയുമായിരുന്ന കെ. കുഞ്ഞിരാമന്‍ അന്തരിച്ചു. 80 വയസായിരുന്നു. സി.പി.എം കാസര്‍കോട് ജില്ലാ മുന്‍ സെക്രട്ടറിയും സംസ്ഥാന കമിറ്റിയംഗവുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവില്‍ സിപിഎം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.

1943 നവംബര്‍ 10ന് തുരുത്തിയില്‍ ജനിച്ച കുഞ്ഞിരാമന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എംഎല്‍എ ആയിരുന്നു. 1994 മുതല്‍ 2004 വരെ ജില്ലാസെക്രടറിയായും സ്ഥാനം അനുഷ്ടിച്ചു. 1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത് പ്രസിഡന്റ് സ്ഥാനം വഹിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

കെ.കുഞ്ഞിരാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച സംഘാടകനും നിയമസഭാ സമാജികനായിരുന്നു അദ്ദേഹം.  പൊതുപ്രവർത്തനത്തിൽ  സജീവമായപ്പോൾ തന്നെ ആയുർവേദ വൈദ്യൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുഞ്ഞിരാമന്റെ മൃതദേഹത്തിൽ സ്പീക്കർ എ എൻ ഷംസീർ രാവിലെ 11.15 ന് അന്ത്യാഞ്ജലി അർപ്പിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad