പാർട്ടി പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സിസി സജിമോൻ. 2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകുകയായിരുന്നു.
Post a Comment
0 Comments