Type Here to Get Search Results !

Bottom Ad

കീടനാശിനി അബദ്ധത്തില്‍ അകത്തു ചെന്ന് ഒന്നരവയസുള്ള പെണ്‍കുഞ്ഞ് മരിച്ചു


കാഞ്ഞങ്ങാട്: കീടനാശിനി അബദ്ധത്തില്‍ അകത്തു ചെന്ന് ഒന്നരവയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ആറങ്ങാടി സ്വദേശി റംശീദ് - കല്ലൂരാവി ബാവനഗറിലെ അന്‍ശിഫ ദമ്പതികളുടെ മകളാണ് ജസ. കൊതുകിനെതിരെയുള്ള ഓള്‍ ഔട് കംപനിയുടെ ദ്രാവകം അറിയാതെ കുഞ്ഞിന്റെ അകത്തെത്തുകയായിരുന്നു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad