തിരുവനന്തപുരം: തുറമുഖവകുപ്പ് മന്ത്രി ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിസമര്‍പ്പിച്ചത്.
ഇടതു മുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. പൂര്‍ണ സംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള കുടിശിക പൂര്‍ണമായും കൊടുത്ത് തീര്‍ത്തെന്ന സന്തോഷത്തോടെയാണ് രാജി വെക്കുന്നതെന്ന് ആന്റണി രാജു പറഞ്ഞു.
Post a Comment
0 Comments