മലപ്പുറം: കാറുകൾ കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ ആറ് പേർക്ക് പരുക്കേറ്റു. തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിലെ ചങ്ങരംകുളത്ത് വളയംകുളം സെന്ററിലാണ് അപകടം. കാസർകോട് കളനാട് ഖത്വർ മൻസിലിലെ അബൂബകർ (34), ഖദീജ (55), മിർസാന (28), ശഹാന (28), ഫാത്വിമ (10), ഫർഹാൻ (നാല്) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട്ട് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച കാറും തൃശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. തൃശൂർ ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള ബസ് സ്റ്റോപിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.
Post a Comment
0 Comments