ബെദിര: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരന്‍ ബെദിരയിലെ എന്‍.എ മുഹമ്മദ്- സുഹ്‌റ ദമ്പതികളുടെ മകന്‍ ഹാരിസ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9:30 മണിയോടെ ഉളിയത്തടുക്കയില്‍ വെച്ചായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നേരത്തെ ദുബൈയില്‍ സോണിക് ട്രാവല്‍സില്‍ ജീവനക്കാരനായിരുന്നു. കാസര്‍കോട് മൗലവി ട്രാവല്‍സിലും ജോലി ചെയ്തിരുന്നു. ഭാര്യ: ഹസീന.
ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
00:23:00
0
ബെദിര: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരന്‍ ബെദിരയിലെ എന്‍.എ മുഹമ്മദ്- സുഹ്‌റ ദമ്പതികളുടെ മകന്‍ ഹാരിസ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9:30 മണിയോടെ ഉളിയത്തടുക്കയില്‍ വെച്ചായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നേരത്തെ ദുബൈയില്‍ സോണിക് ട്രാവല്‍സില്‍ ജീവനക്കാരനായിരുന്നു. കാസര്‍കോട് മൗലവി ട്രാവല്‍സിലും ജോലി ചെയ്തിരുന്നു. ഭാര്യ: ഹസീന.
Tags
Post a Comment
0 Comments