ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്തുനിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വിഡോയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത് മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലും സംസ്ഥാനത്തെ അപമാനിക്കുന്ന വിധത്തിലുമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജില്ലാ പൊലീസ് ചീഫുമാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത് സൈബര്‍ വിഭാഗത്തിന് കൈമാറി കേസെടുക്കാനാണ് നിര്‍ദേശം. ഈ ചിത്രം പോസ്റ്റു ചെയ്തയാളുടെ വിവരങ്ങള്‍ സാമൂഹ്യമാധ്യമ കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ശേഖരിക്കും.
Post a Comment
0 Comments