ഏത് വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര.സീസണിലുംസ്ഥിതി മറിച്ചല്ല. വൻ കൊള്ളതന്നെയാണ് വിമാന കമ്പനികൾ നടത്തുന്നത്. എന്നാൽ അതിനിടയിൽ പ്രവാസികൾ ആശ്വാസം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് എയർ ഇന്ത്യ എക്പ്രസ്. ഈപുതുവർഷത്തിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് ഇനി കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിൽ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ട്.
ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങൾ കൂടുതൽ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് സൂചന. സൈറ്റിൽ കാണിച്ചതുപ്രകാരം ഈ മാസം 23ന് 60 ദീനാർ ആണ് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള നിരക്ക്. 24ന് 40 ദീനാറായി കുറയും. തുടർന്നുള്ള ദിവസങ്ങളിൽ 39 ദീനാറിന് നാട്ടിൽ പോകാം.ജനുവരിയിൽ ആദ്യ ആഴ്ച 42 ദീനാറും തുടർന്ന് 36 ദീനാറുമാണ് കോഴിക്കോട്ടേക്കുള്ള കൂടിയ നിരക്ക്. കണ്ണൂരിലേക്ക് ഈ മാസം വരുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിൽ 39 ദീനാറിന് യാത്രചെയ്യാം.
Post a Comment
0 Comments