യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 2,21,986 വോട്ടുകള്‍ നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഫല പ്രഖ്യാപനം നടക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന ശേഷം പ്രതികരിച്ചു.
Post a Comment
0 Comments