കാസര്‍കോട്:: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ച് നാലാം ദിനം കാസര്‍കോട് മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി മൊഗ്രാല്‍ പുത്തൂരില്‍ സമാപിച്ചു. രാവിലെ പുലിക്കുന്നില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ ഉല്‍ഘാടനം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
മൊഗ്രാല്‍ പുത്തൂരില്‍ നടന്ന സ്വീകരണ സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. സംഘാടക സമിതി മണ്ഡലം ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി എ.കെ.എം അഷ്‌റഫ് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീര്‍, യൂത്ത് മാര്‍ച്ച് ക്യാപ്റ്റന്‍ അസീസ് കളത്തൂര്‍, വൈസ് ക്യാപ്റ്റന്‍ സഹീര്‍ ആസിഫ്, ഡയറക്ടര്‍ എം.ബി ഷാനവാസ്, കോഡിനേറ്റര്‍ എം.സി. ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍ ചെര്‍ക്കള, ശംസുദ്ദീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, നൗഷാദ് എം.പി, നൂറുദ്ധീന്‍ ബെളിഞ്ചം എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.
കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെബി കുഞ്ഞാമു, അന്‍വര്‍ ചേരങ്കൈ, എഎ ജലീല്‍, ടി ഇ മുഖ്താര്‍, എംപി ഷാഫി ഹാജി, പി.ബി ശഫീഖ്, എസ് പി സലാഹുദീന്‍, സിദ്ദീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, ഷഫീഖ് പീബീസ്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, അര്‍ഷാദ് എതിര്‍ത്തോട്, ഇഖ്ബാല്‍ ഫുഡ്മാജിക്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രല്‍, സയ്യിദ് താഹാ ചേരൂര്‍, സവാദ് അംഗടിമുഗര്‍ സംബന്ധിച്ചു. നാളെ രാവിലെ കുമ്പളയില്‍ നിന്നും ആരംഭിച്ച് ഉപ്പളയില്‍ സമാപിക്കും.
Post a Comment
0 Comments