Type Here to Get Search Results !

Bottom Ad

ഉഡുപ്പിയില്‍ മാതാവിനെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍


മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചൗഗാലെ (35)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെലഗാവി ജില്ലയിലെ രായഭാഗ കുടച്ചിയിലെ വീട്ടില്‍ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. 

മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പന്‍കാട്ടിലാണ് അമ്മയും മൂന്നു മക്കളുമടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നത്. നവംബര്‍ 12ന് രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം നടന്നിരുന്നത്. ഹസീന (46), മക്കളായ അഫ്നാന്‍ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അമ്മൂമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹസീനയേയും രണ്ട് മക്കളെയും വീടിനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ അവനെയും കുത്തുകയായിരുന്നു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad