കാസര്‍കോട്: 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട പത്തു വര്‍ഷമായി അവഗണന തുടരുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ത്തിയാക്കാതെ കാസര്‍കോട്ടെ ജനങ്ങളെ വഞ്ചിച്ച് നവകേരളം സൃഷ്ടിക്കാന്‍ വേണ്ടി കറങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കാസര്‍കോട് മണ്ഡലം മെഡിക്കല്‍ കോളജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നവകേരള യാചന സദസ് സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് പരിസരത്ത് നടത്തിയ യാചന സദസ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം യു.ഡി.എഫ് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫിന്റെ മുന്‍നിര നേതാക്കളായ മുന്‍ മന്ത്രി സി.ടി. അഹമ്മദലി, എന്‍.ന്‍ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, എണ്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര, യു.ഡി.എഫ് ചെയര്‍മാന്‍ ഷേണി രവി മാസ്റ്റര്‍, കണ്‍വീനര്‍ ഹമീദലി കന്തല്‍, മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. ഷരീഫ്, ബാലകൃഷ്ണ ഗാംഭീര, ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ, ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍, വനിതാലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആയിഷ മുഹമ്മദലി, ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, വൈസ് പ്രസിഡന്റ് എം. അബ്ബാസ്, എണ്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമത്ത് ജഹനാസ്, മെമ്പര്‍മാരായ രാധാകൃഷ്ണ നായിക്, സറീന മുസ്തഫ, കുസുമാവദി, റംല, കുമ്പടാജെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അലി തുപ്പക്കല്‍, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എം.എ.എച്ച് മഹ്മൂദ്, ഖാളി അബ്ദുല്‍ റഹിമാന്‍, നാസര്‍ ചായിന്റടി, എസ്. മുഹമ്മദ്, ടി.ഇ. മുക്താര്‍, നാസര്‍ ചെര്‍ക്കളം, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം ബഷീര്‍, കുമ്പഡാജെ മണ്ഡലം പ്രസിഡന്റ് ജോണ്‍ ക്രാസ്റ്റ, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ബദിയടുക്ക യൂണിറ്റ് പ്രസിഡന്റ് ഈശ്വരഭട്ട്, എണ്‍മകജെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് അമേക്കള, ട്രഷറര്‍ സിദ്ധീഖ് ഖണ്ഡിഗെ, മുഹമ്മദലി പെര്‍ള,
Post a Comment
0 Comments