പാലക്കാട്; നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. 32 വയസുകാരിയായ ഊര്‍മിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊര്‍മിളയും ഭര്‍ത്താവ് സജേഷും വളരെ കാലമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ഇന്ന് രാവിലെ ഭര്‍ത്താവ് ഊര്‍മിളയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ വെച്ച് തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഊര്‍മിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയില്‍ പാടത്ത് വെച്ച് ഭര്‍ത്താവ് ഊര്‍മിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ യുവതിയെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.
ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി; അന്വേഷിച്ച് വീട്ടിലെത്തി, ജോലിക്ക് പോകുംവഴി ഭര്‍ത്താവ് വെട്ടിക്കൊന്നു
09:52:00
0
പാലക്കാട്; നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. 32 വയസുകാരിയായ ഊര്‍മിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊര്‍മിളയും ഭര്‍ത്താവ് സജേഷും വളരെ കാലമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ഇന്ന് രാവിലെ ഭര്‍ത്താവ് ഊര്‍മിളയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ വെച്ച് തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഊര്‍മിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയില്‍ പാടത്ത് വെച്ച് ഭര്‍ത്താവ് ഊര്‍മിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ യുവതിയെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.
Tags
Post a Comment
0 Comments