Type Here to Get Search Results !

Bottom Ad

ചിക്കന്‍ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്‌സിന്‍; 'ഇക്‌സ്ചിക്' എന്ന പേരില്‍ വിപണിയിലെത്തും


ദേശീയം: ചിക്കന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം. യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. യൂറോപ്പിലെ വാല്‍നേവ വാക്‌സിന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 'ഇക്‌സ്ചിക്' എന്ന പേരില്‍ വിപണിയിലെത്തും. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കൊതുകുകള്‍ വഴി പടരുന്ന വൈറസാണ് ചിക്കുന്‍ഗുനിയ. 'ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചിക്കുന്‍ഗുനിയയെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്കാണ് ലോകത്ത് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുന്‍ഗുനിയ. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റും രോഗം ഗുരുതരമായേക്കാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad