Type Here to Get Search Results !

Bottom Ad

സ്പീഡ് ബ്രേക്കറില്‍ ഇടിച്ച് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം


ബംഗളൂരു: സ്പീഡ് ബ്രേക്കറിലിടിച്ച് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് തെരുവത്തെ വി.എം മജാസ് (36) ആണ് മരിച്ചത്. മുസദ്ദിഖ് മടിക്കേരി- ഷാക്കിറ തെരുവത്ത് ദമ്പതികളുടെ മകനാണ്. ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച രാവിലെ ബംഗളൂരു നഗരത്തിലാണ് അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറിലിടിച്ച് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മജാസിനെ ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മുംതാസ. മക്കള്‍: ഇജാസ്, സഫ്‌റിന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad