Type Here to Get Search Results !

Bottom Ad

കര്‍ണാടക സ്പീക്കറോടൊപ്പം ശിശുദിനം ആഘോഷിച്ച് ഹോഗ്വാര്‍ട്‌സ് ഇന്റര്‍നാഷണല്‍ ഇസ്്‌ലാമിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍


കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഹോഗ്വാര്‍ട്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി വിദ്യാര്‍ഥികള്‍ ആചരിച്ചു. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത മജീഷ്യന്‍ സന്ദീപ് ബെല്ലാരി കര്‍ണാടക വിദ്യാര്‍ഥികള്‍ക്ക് മാജിക്കല്‍ ഷോ പങ്കുവച്ചു. സിഇഒ മാനേജിംഗ് ഡയറക്ടര്‍ ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ചു. അധ്യാപികരായ റഹ്മത്ത്, റംസിന, ഫാത്തിമ, ഇര്‍ഫാന ഫായിസ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad