ചട്ടഞ്ചാല്‍: വൈദ്യുതി ചാര്‍ജ്, ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ച് എല്ലാമേഖലയിലും ജനളുടെ മേല്‍ അമിതഭാരം അടിപ്പേല്‍പ്പിച്ച്, കേരളീയം, ജനസദസ്സ് പോലെയുള്ള മാമാംഗങ്ങള്‍ നടത്തി മുഖ്യമന്ത്രിയും മന്ത്രിയും സര്‍ക്കാറിന്റെ പണം ധൂര്‍ത്തടിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആരോപിച്ചു. വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് കമ്മിറ്റി ചട്ടഞ്ചാല്‍ കെഎസ്ഇബി ഓഫീസിന്റെ മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.എം അബ്ദുല്‍ ഖാദര്‍ കളനാട് അധ്യഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി കീഴൂര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബുബക്കര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹുസൈനാര്‍ തെക്കില്‍, അന്‍വര്‍ കോളിയടുക്കം, പഞ്ചായത് ഭാരവാഹികളായ സിഎം മുസ്തഫ, കെ.ടി നിയാസ്, അഫ്‌സല്‍ സിസിളു, സിഎച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കോളിയടുക്കം, മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവന്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി, മൊയ്തു തൈര, പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്, സെക്രട്ടറി നശാത്ത് പരവനടുക്കം, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് തഹ്ശീര്‍ പെരുമ്പള, അബ്ബാസ് ബന്താട്, ശംസുദ്ധീന്‍ തെക്കില്‍, ആയിഷ അബുബക്കര്‍, ശമീമ അന്‍സാരി മീത്തല്‍, ബദ്‌റുല്‍ മുനീര്‍, ഉബൈദ് നാലപ്പാട്, മജീദ് എയ്യള സംബന്ധിച്ചു.
Post a Comment
0 Comments