Type Here to Get Search Results !

Bottom Ad

കളനാട്ടെ ഭര്‍തൃമതിയുടേയും മകളുടേയും മരണം: സുഹൃത്തായ അധ്യാപകന്‍ അറസ്റ്റില്‍


മേല്‍പറമ്പ്: കളനാട് അരമങ്ങാനത്ത് ഭര്‍തൃമതിയായ അധ്യാപികയും മകളും കിണറില്‍ ചാടി മരണപ്പെട്ട സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് കൂടിയായ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപിക അരമങ്ങാനത്തെ റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരാണ് മരിച്ചത്. യുവതിയുടെ സുഹൃത്ത് ബാര എരോല്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സഫ്വാന്‍ ആദൂരിനെ (29) മേല്‍പറമ്പ് സിഐ ടി ഉത്തം ദാസാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് സഫ്‌വാനെതിരെ കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ സെപ്തംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. റുബീനയെയും മകള്‍ ഹനാന മറിയത്തിനെയും അരമങ്ങാനത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് പിതാവ് അബ്ദുല്‍ റഹ് മാന്‍ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെയും മകളു ടെയും മൃതദേഹം സമീപത്തെ കിണറില്‍ നിന്നും ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടിരുന്നു.

മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പോലീസില്‍ നല്‍കിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭര്‍തൃ മതിയായ യുവതി ഒമ്പത് വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാ പകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും വഴക്കിലാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരി പ്പിക്കുകയും ചെയ്തു എന്നുമാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മൊഴി എടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. കേസന്വേഷണ സംഘത്തില്‍ സിഐ ഉത്തംദാസിനോടൊപ്പം എസ്‌ഐ വികെ വിജയന്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ പ്രദീപ് കുമാര്‍, വി. സീമ, പ്രശാന്തിനി എന്നിവരും ഉണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad