ദുബായ്: ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ 24മത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്‌കാരിക, സാഹിത്യ, ജീവകാരുണ്യ മാധ്യമ മേഖലയില്‍ നിന്നുള്ള പ്രമുഖരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തിലുള്ള സാമൂഹിക ജീവകാര്യണ്യ രംഗത്തെ പുരസ്‌കാരങ്ങളും കെഎം അഹമ്മദ് മാധ്യമ പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്.
മാന്‍ ഓഫ്ദി ഇയര്‍ അവാര്‍ഡിന് നിസാര്‍ തളങ്കരയെയും മീഡിയ എക്‌സലന്‍സ് അവാര്‍ഡിന് അഭിലാഷ് മോഹന്‍ മാതൃഭൂമി ടെലിവിഷനെയും ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡിന് മൊയ്‌നുദ്ദീന്‍ തളങ്കരയെയും ബിസിനസ്സ് പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡിന്് അബ്ദുല്ല കുഞ്ഞി സ്പിക്കുനെയും സോഷ്യല്‍ കമ്മിറ്റഡ് പേര്‍സണലിറ്റി അവാര്‍ഡിന് സുലൈമാന്‍ കാരഡനെയും തിരഞ്ഞെടുത്തു.
ഗോള്‍ഡന്‍ സിഗ്നേറ്റര്‍ അവാര്‍ഡ്- അബ്ദുല്ല ഖാന്‍ അലീം ഖാന്‍, സോഷ്യല്‍ ഹീറോ ഇന്‍ ചാരിറ്റി അവാര്‍ഡ്- ശരീഫ് കോളിയാട്, യൂത്ത് ഐക്കണ്‍ ഇന്‍ ബിസിനസ്സ്: അലി ടാറ്റ ഇയര്‍ ഓഫ് ദി ടോലറന്‍സ് അവാര്‍ഡ്: സ്വാമി രാജേന്ദ്രപ്രസാദ്, ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് ഇന്‍ സോഷ്യല്‍ വര്‍ക്ക്- അസ്മിത ചൗധരി, സാഹിത്യ ശ്രേഷ്ട അവാര്‍ഡ്: കെഎം അബ്ബാസ്, തുളുനാട് ശ്രേഷ്ട അവാര്‍ഡ്: മഞ്ചുനാഥ് ആള്‍വ, കാരുണ്യ ശ്രേഷ്ട അവാര്‍ഡ്: ഇന്ദുലേഖ.
കെ.എം അഹമ്മദ് മാധ്യമ അവാര്‍ഡുകള്‍
ടെലിവിഷന്‍ അവാര്‍ഡ്: ഷിനോജ് ശംസുദ്ധീന്‍ മീഡിയ വണ്‍, സുരേഷ് വെള്ളിമുറ്റം (മാതൃഭൂമി ന്യൂസ് ചാനല്‍ ഗള്‍ഫ് സീനിയര്‍ റിപ്പോര്‍ട്ടര്‍), പേര്‍സണലിറ്റി ഓഫ് റേഡിയോ: സിന്ധു ബിജു റേഡിയോ ഏഷ്യ 94:7എഫ്.എം, പ്രിന്റഡ് മീഡിയ അവാര്‍ഡ്: വനിത (മാതൃഭൂമി പത്രം), വോയിസ് ഓഫ് ദ റേഡിയോ അവാര്‍ഡ്; ഫസ്ലു ഹിറ്റ് എഫ്.എം 96.7, ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡ്: സാദിഖ് കാവില്‍ മനോരമ ഓണ്‍ലൈന്‍ തുടങ്ങിയവരാണ് അവാര്‍ഡിനര്‍ഹരായവര്‍.
19ന് ദുബായ് അല്‍ ബറഹ വുമണ്‍സ് അസോസിയേഷനില്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന 24-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌കാര സമര്‍പ്പണം നടക്കുമെന്ന് ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള, സംഘടക സമിതി ചെയര്‍മാന്‍ അഡ്വ: ഇബ്രാഹിം ഖലീല്‍, അബ്ദുള്ള അല്‍ ഹുസൈനി, ഭാരവാഹികളായ ഷാഹുല്‍ ഹമീദ് തങ്ങള്‍, ബഷീര്‍ പള്ളിക്കര, ഹനീഫ കോളിയടുക്കം, റാഫി പള്ളിപ്പുറം, ശബീര്‍ കീഴൂര്‍ അറിയിച്ചു.
Post a Comment
0 Comments