കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലെ വാടക വീട്ടില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്. റംസൂണ(35)യെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അറസ്റ്റ്. 9.021 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് വാടക വീട്ടില്‍ നിന്ന് പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ ഓഫീസര്‍മാരായ കെ. സതീശന്‍, വി.വി ഷിജിത്ത്, വനിതാ ഓഫീസര്‍ എം.വി കൃഷ്ണപ്രിയ, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി.എ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പി.എസ് പൃഷി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 23 വരെ ഹൊസ്ദുര്‍ഗ് വനിതാ ജയിലില്‍ റിമാണ്ട് ചെയ്തു.
ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒമ്പത് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചു; സ്ത്രീ അറസ്റ്റില്‍
10:43:00
0
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലെ വാടക വീട്ടില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്. റംസൂണ(35)യെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അറസ്റ്റ്. 9.021 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് വാടക വീട്ടില്‍ നിന്ന് പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ ഓഫീസര്‍മാരായ കെ. സതീശന്‍, വി.വി ഷിജിത്ത്, വനിതാ ഓഫീസര്‍ എം.വി കൃഷ്ണപ്രിയ, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി.എ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പി.എസ് പൃഷി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 23 വരെ ഹൊസ്ദുര്‍ഗ് വനിതാ ജയിലില്‍ റിമാണ്ട് ചെയ്തു.
Tags
Post a Comment
0 Comments