Type Here to Get Search Results !

Bottom Ad

വിലക്ക് ലംഘിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസില്‍; പ്രതിഷേധവുമായി അണികള്‍



കാസര്‍കോട്: യു.ഡി.എഫ് മുന്നണിയുടെയും പാര്‍ട്ടിയുടെയും വിലക്ക് ലംഘിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസില്‍ പങ്കെടുത്ത് മുസ്്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍. പരിപാടിയുടെ രണ്ടാം ദിവസം പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പ്രഭാത യോഗത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ അബൂബക്കര്‍, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് കുമ്പഡാജെ, പ്രാദേശിക നേതാക്കളായ ഖാദര്‍ പാലോത്ത്, സമദ് മൗലവി, ശിഹാബ് സല്‍മാന്‍ എന്നിവരടക്കം മുസ്്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പങ്കെടുത്തത്. 



പൗരപ്രമുഖരും ജനപ്രതിനിധികളും മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നേതാക്കളും കലാകാരന്മാരും കര്‍ഷക തൊഴിലാളികളുമടക്കം 200ലേറെ പേരാണ് ആദ്യ പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. ഈ യോത്തിലാണ് പ്രത്യേക ക്ഷണിതാവായി എന്‍എ അബൂബക്കര്‍ പങ്കെടുത്തത്. യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാര്‍ ഉള്‍പ്പടെ ജനപ്രതിനിധികളും നവകേരള സദസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ലീഗ് നേതാവിന്റെ സാന്നിധ്യം പ്രഭാത യോഗത്തിലുണ്ടായത്. 



പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യം ചര്‍ച്ചയായതോടെ വിവിധയിങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന ലീഗ് നേതൃത്വം എന്‍.എ അബൂബക്കറിനെയടക്കം തള്ളുന്ന സാഹചര്യവുമുണ്ടായി. പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കുമെന്ന കാത്തിരിപ്പിലാണ് പ്രവര്‍ത്തകര്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad