കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി നിരവധി അബ്കാരി കേസുകളിലെ പ്രതി രക്ഷപ്പെട്ടു. 4.32ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ ഐ. സുധീറി (45)നെതിരെയാണ് കേസ്. ഇന്നലെ ആറു മണിയോടെ ചെര്‍ക്കളയില്‍ കാസര്‍കോട് എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സുധീര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. മാരക രോഗം പടര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എക്സൈസ് ഇന്‍സ്പെക്ടറുടെ പരാതിയില്‍ പറയുന്നു. സുധീര്‍ ചെര്‍ക്കളയിലെ സ്ഥിരം മദ്യവില്‍പനക്കാരനാണെന്നും നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. കാപ്പ ചുമത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിക്കുന്നതിനിടെ എക്സൈസ് സംഘത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെട്ടു
09:45:00
0
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി നിരവധി അബ്കാരി കേസുകളിലെ പ്രതി രക്ഷപ്പെട്ടു. 4.32ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ ഐ. സുധീറി (45)നെതിരെയാണ് കേസ്. ഇന്നലെ ആറു മണിയോടെ ചെര്‍ക്കളയില്‍ കാസര്‍കോട് എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സുധീര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. മാരക രോഗം പടര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എക്സൈസ് ഇന്‍സ്പെക്ടറുടെ പരാതിയില്‍ പറയുന്നു. സുധീര്‍ ചെര്‍ക്കളയിലെ സ്ഥിരം മദ്യവില്‍പനക്കാരനാണെന്നും നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. കാപ്പ ചുമത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Tags
Post a Comment
0 Comments