കാഞ്ഞങ്ങാട്: കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി. റസീല്‍ (39) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 3.15 മണിക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ സുധീറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ബംഗളൂറില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 28.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എംഡിഎംഎ ബംഗളൂറില്‍ നിന്നും കൊണ്ടുവന്ന് ചെറുപാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്നും എക്‌സൈസ് വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്നിന് ഒരു ലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുണ്ട്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സതീശന്‍ നാലുപുരക്കല്‍, സി.കെ.വി സുരേഷ്, സിഇഒമാരായ പ്രസാദ് എം.എം ശൈലേഷ് കുമാര്‍, സുനില്‍കുമാര്‍, വനിത സിഇഒ ഇന്ദിര കെ, ഡ്രൈവര്‍ ദിജിത് എന്നിവരും ഉണ്ടായിരുന്നു. കാസര്‍കോട് എക്‌സൈസ് സൈബര്‍ സെലിന്റ സഹായത്തോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
Post a Comment
0 Comments